Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jumps

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​ർ;ഓ​​ഹ​​രി​​വി​​പ​​ണി കു​​തി​​ച്ചു

മും​​ബൈ: ഇ​​ന്ത്യ​​യും യു​​എ​​സും വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ ഒ​​പ്പ​​വ​​യ്ക്കാ​​ൻ ധാ​​ര​​ണ​​യാ​​യ​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ കു​​തി​​ച്ചു. ക​​രാ​​റാ​​യ​​തോ​​ടെ യു​​എ​​സി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​ൻ ഇ​​റ​​ക്കു​​മ​​തി​​ക്കുമേ​​ലു​​ള്ള പ​​ക​​രം തീ​​രു​​വ 25 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന്് 18 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ച്ചു.

25 ശ​​ത​​മാ​​നം പ​​ക​​രം തീ​​രു​​വ​​യ്ക്കു പു​​റ​​മെ റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നു യു​​എ​​സ് ചു​​മ​​ത്തി​​യ അ​​ധി​​ക തീ​​രു​​വ​​യും ചേ​​ർ​​ത്ത് ആ​​കെ 50 ശ​​ത​​മാ​​നം തീ​​രു​​വ​​യാ​​ണ് ഓ​​ഗ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്കു​​മേ​​ൽ ചു​​മ​​ത്തി​​യി​​രു​​ന്ന​​ത്. റ​​ഷ്യ​​ൻ എ​​ണ്ണ വാ​​ങ്ങു​​ന്ന​​ത് ഇ​​ന്ത്യ നി​​ർ​​ത്തും. പ​​ക​​രം, കൂ​​ടു​​ത​​ൽ എ​​ണ്ണ യു​​എ​​സി​​ൽ​​നി​​ന്നും വെ​​ന​​സ്വേ​​ല​​യി​​ൽ​​നി​​ന്നും വാ​​ങ്ങും. ഇ​​തോ​​ടെ ഇ​​ന്ത്യ​​ക്കുമേ​​ലു​​ള്ള പി​​ഴ തീ​​രു​​വ പൂ​​ർ​​ണ​​മാ​​യും ഇ​​ല്ലാ​​താ​​യി.

ത​​ലേ ദി​​വ​​സം വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ ചു​​വ​​ടു പി​​ടി​​ച്ച് സെ​​ൻ​​സെ​​ക്സ് വ​​ൻ മു​​ന്നേ​​റ്റ​​മാ​​ണ് തു​​ട​​ക്ക​​ത്തി​​ൽ ന​​ട​​ത്തി​​യ​​ത്. തു​​ട​​ക്ക​​ത്തി​​ൽ 4205.27 പോ​​യി​​ന്‍റ് (5.14%) ഉ​​യ​​ർ​​ന്ന് ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 85,871.73 പോ​​യി​​ന്‍റി​​ൽ എ​​ത്തി. അ​​വ​​സാ​​നം 2072.67 പോ​​യി​​ന്‍റ് (2.54%) നേ​​ട്ട​​ത്തി​​ൽ 83,739.13ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി.

നി​​ഫ്റ്റി 50ലും ​​കു​​തി​​പ്പ് ദൃ​​ശ്യ​​മാ​​യി. 639.15 പോ​​യി​​ന്‍റ് (2.55%) മു​​ന്നേ​​റി​​യ നി​​ഫ്റ്റി 25,727.55ൽ ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വ്യാ​​പാ​​ര​​ത്തി​​നി​​ടെ 1252.8 പോ​​യി​​ന്‍റ് (4.99%) ഉ​​യ​​ർ​​ന്ന് ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 26,341,20ലെ​​ത്തി.

നി​​ഫ്റ്റി​​യി​​ലെ പ്ര​​ധാ​​ന 16 മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളും പോ​​സി​​റ്റീ​​വാ​​യി​​ട്ടാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. നി​​ക്ഷേ​​പ​​കർ​​ക്കി​​ടെ വാ​​ങ്ങ​​ൽ താ​​ത്പ​​ര്യ​​മു​​യ​​ർ​​ന്ന​​തോ​​ടെ നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100, മി​​ഡ്കാ​​പ് 100 എ​​ന്നി​​വ​​യും വ​​ൻ മു​​ന്നേ​​റ്റ​​മാ​​ണു ന​​ട​​ത്തി​​യ​​ത്. അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വും വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ളും നി​​ക്ഷേ​​പ​​ക​​രി​​ൽ ആ​​ത്മ​​വി​​ശ്വാ​​സ​​മു​​യ​​ർ​​ത്തി. ഫെ​​ബ്രു​​വ​​രി​​യി​​ലെ ആ​​ദ്യ ര​​ണ്ടു ദി​​വ​​സം വി​​ല്പ​​ന​​ക്കാ​​രാ​​യി​​രു​​ന്ന വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ ഇ​​ന്ന​​ലെ 5426 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ് വാ​​ങ്ങി​​യ​​ത്.

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന്‍റെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​ൻ ഐ​​ടി ക​​ന്പ​​നി​​ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ നി​​ക്ഷേ​​പ​​ക​​ർ​​ക്കി​​ടെ​​യു​​ണ്ടാ​​യ താ​​ത്പ​​ര്യം നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക​​ക​​ളി​​ൽ വ​​ൻ മു​​ന്നേ​​റ്റ​​മാ​​ണ് വ്യാ​​പാ​​ര​​ത്തി​​ലു​​ട​​നീ​​ള​​മു​​ണ്ടാ​​ക്കി​​യ​​ത്. അ​​ഞ്ച് ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന സൂ​​ചി​​ക 1.41 ശ​​ത​​മാ​​ന​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്തു.

വി​​പ​​ണി​​യി​​ലെ കു​​തി​​പ്പി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​ർ യാ​​ഥാ​​ർ​​ഥ്യ​​മാ​​യെ​​ന്ന പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യാ​​ണ് വി​​പ​​ണി​​യി​​ലെ ഉ​​ണ​​ർ​​വി​​നു കാ​​ര​​ണ​​മാ​​യ​​ത്. യു​​എ​​സി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 50 ശ​​ത​​മാ​​നം തീ​​രു​​വ 18 ശ​​ത​​മാ​​ന​​മാ​​ക്കി.

ഏ​​ഷ്യ​​യി​​ലെ മ​​റ്റ് ക​​യ​​റ്റു​​മ​​തി എ​​തി​​രാ​​ളി​​ക​​ളേ​​ക്കാ​​ൾ മേ​​ൽ​​ക്കൈ ഇ​​ന്ത്യ​​ക്കു ക​​രാ​​റി​​ലൂ​​ടെ നേ​​ടാ​​നാ​​യി. പു​​തു​​ക്കി​​യ 18 ശ​​ത​​മാ​​നം തീ​​രു​​വ ഏ​​ഷ്യ​​യി​​ലെ മ​​റ്റ് രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മേ​​ലു​​ള്ള തീ​​രു​​വ​​യേ​​ക്കാ​​ൾ താ​​ഴെ​​യോ ഒ​​പ്പ​​മോ ആ​​ണ്. ബം​​ഗ്ലാ​​ദേ​​ശ്, ശ്രീ​​ല​​ങ്ക, താ​​യ്‌വാ​​ൻ, വി​​യ​​റ്റ്നാം രാ​​ജ്യ​​ങ്ങ​​ൾ​​ക്കു​​മേ​​ൽ 20 ശ​​ത​​മാ​​നം തീ​​രു​​വ​​യാ​​ണ്. പാ​​ക്കി​​സ്ഥാ​​ൻ, ഇ​​ന്തോ​​നേ​​ഷ്യ, മ​​ലേ​​ഷ്യ, താ​​യ്‌ലൻ​​ഡ്, ഫി​​ലി​​പ്പീ​​ൻ​​സ്, കം​​ബോ​​ഡി​​യ രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് 19 ശ​​ത​​മാ​​ന​​മാ​​ണ് നി​​ര​​ക്ക്. ചൈ​​ന​​യ്ക്കു​​മേ​​ൽ 37 ശ​​ത​​മാ​​ന​​മാ​​ണ് തീ​​രു​​വ.

ശ​​ക്ത​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ ഇ​​ന്ത്യൻ വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു. ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ളി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യു​​ടെ കോ​​സ്പി ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​ക​​യ​​റി അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​യ​​രു​​ക​​യും ചെ​​യ്തു. ജ​​പ്പാ​​ന്‍റെ നി​​ക്കീ, ഷാ​​ങ്ഹാ​​യി എ​​സ്എ​​സ്ഇ കോ​​ന്പോ​​സി​​റ്റ്, ഹോ​​ങ്കോം​​ഗി​​ന്‍റെ ഹാ​​ങ്സെ​​ങ് സൂ​​ചി​​ക​​ക​​ളും നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു.

Latest News

Up